വാഷിംഗ്ഡണ്‍ ഡിസി: സോണി ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ എക്സ്പീരിയ 1 VIII 12-ന് ഔദ്യോഗികമായി അവതരിപ്പിക്കും. മുന്‍ മോഡലുകളില്‍നിന്ന് വ്യത്യസ്തമായി വലിയ മാറ്റങ്ങളോടെയാണ് ഫോണ്‍ എത്തുന്നത്.
പുതിയ ഫോണില്‍ മൂന്ന് 48 മെഗാ പിക്സല്‍ കാമറകള്‍ ഉള്‍പ്പെടുന്ന ഒരു ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനം ഉണ്ടായിരിക്കുമെന്ന് ഗാഡ്ജെറ്റ്സ് 360 റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡിസൈനിലെ ഏറ്റവും വലിയ മാറ്റം ഇതിന്റെ കാമറ മൊഡ്യൂളിലാണ്; മുന്‍പത്തെ വെര്‍ട്ടിക്കല്‍ സ്ട്രിപ്പിന് പകരം ചതുരാകൃതിയിലുള്ള പുതിയൊരു ക്യാമറ ഐലന്‍ഡ് ആണ് ഇതിലുള്ളതെന്ന് നോട്ട്ബുക്ക്ചെക്ക് സൂചിപ്പിക്കുന്നു.
12 ജിബി റാം മെമ്മറിയില്‍ 256512 ജി സ്റ്റോറേജാണ് ഫോണിനുള്ളത്. ഇന്ത്യയിലെ പ്രതീക്ഷിക്കുന്ന വില ഏകദേശം 1,49,990 രൂപയാണ് ആണ്. കാമറ സെന്‍സറുകള്‍ക്ക് കൂടുതല്‍ സ്ഥലം നല്‍കുന്നതിനായി ഫോണിന്റെ കനം അല്പം വര്‍ധിപ്പിച്ചിട്ടുണ്ട്.